ഹർഭജൻ സിംഗ് ഐപിഎല്ലിൽ നിന്ന് പിന്മാറി

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറുന്നതെന്നാണ് വിവരം. വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെ ഹർഭജൻ തീരുമാനം അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേർന്നിട്ടില്ല.ഐപിഎൽ പോരാട്ടങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ തീരുമാനം.

കളിക്കാർക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ സൂപ്പർ കിംഗ്സിനെ വീണ്ടും തളർത്തുന്നതാണ് ഹർഭജൻ സിംഗിന്റെയും തീരുമാനം.നേരത്തെ സുരേഷ് റെയ്നയും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു.