ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കി. അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നടപടി.സർവ് നഷ്ടമായപ്പോൾ ക്ഷുഭിതനായ ജോക്കോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് വനിത ലൈൻ റഫറിയുടെ ശരീരത്തിൽ കൊണ്ടു. ഇതോടെ റഫറിമാർ കൂടിയാലോചിച്ച് ജോക്കോവിച്ചിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്ക്കെതിരെ 5-6ന് പിന്നിട്ട് നിൽക്കുകയായിരുന്നു ഈ സമയം ജോക്കോവിച്ച്. കിരീടം നേടുമെന്ന് ഉറപ്പിച്ചിടത്തു നിന്നാണ് ജോക്കോവിച്ചിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
മനപ്പൂർവം ചെയ്തതല്ലെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. പന്ത് തട്ടയതിനാൽ അവർക്ക് ആശുപത്രിയിൽ പോകേണ്ടി വരില്ലെന്നും ജോക്കോവിച്ച് പറഞ്ഞു. എതിർ താരത്തിന് ഹസ്തദാനം നൽകിയാണ് ജോക്കോവിച്ച് കളം വിട്ടത്. ശേഷം സംഭവത്തിൽ മാപ്പ് പറയുന്നെന്ന് നൊവാക് ജോക്കോവിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു
This whole situation has left me really sad and empty. I checked on the lines person and the tournament told me that thank God she is feeling ok. I‘m extremely sorry to have caused her such stress. So unintended. So… https://t.co/UL4hWEirWL
— Novak Djokovic (@DjokerNole) September 6, 2020