ടിക്ടോക്ക് ഇല്ലേല്‍ എന്താ നിങ്ങള്‍ക്കിതാ ക്യൂ ടോക്ക്. ടിക്ടോക്ക് പ്രേമികള്‍ക്കിതാ പുതിയ ആപ്പ് മലയാളികളുടെ സ്വന്തം ക്യൂ ടോക്ക്. ടിക്ടോക്കിനെക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ക്യൂടോക്കിന് ലഭിക്കുന്ന പ്രതികരണങ്ങളെല്ലാം മികച്ചതാണ്. ക്യൂ ടോക്ക് ആപ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
സ്റ്റെുഡിയോ90 ഇന്നവേഷന്‍ പ്രൈ. ലിമിറ്റഡാണ് ക്യൂ ടോക്ക് ആപ്പിനു പിന്നില്‍.കൊച്ചിയാണ് ഇതിന്റെ ആസ്ഥാനം. ടിക്ടോക് ഇത്ര പെട്ടെന്നു നിരോധിക്കുമെന്ന് കരുതിയിരുന്നില്ല.അതോടെ ക്യൂ ടോക്ക് ജോലികള്‍ വേഗത്തിലാക്കി ആപ് ഇറക്കുകയായിരുന്നുവെന്ന് സ്റ്റുഡിയോ90 യുടെ മാനേജിങ് ഡയറക്ടര്‍ ദീപു ആര്‍. ശശിധരന്‍ പറയുന്നു.
സ്റ്റുഡിയോ90 ഇനവേഷന്‍ ചെയര്‍മാന്‍ കെ.കെ. രവീന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ് ടിക്ടോക്കിന് പകരം ഒരു ആപ് എന്ന ആശയം തന്നെയാണ് ക്യൂടോക്കിലേക്ക് എത്തിച്ചത് എന്ന്. ടിക്ടോക്കില്‍ സജീവമായിരുന്നവര്‍ തന്നെയാണ് മുഖ്യ ടാര്‍ഗറ്റ് ഓഡിയന്‍സ്. എന്നാല്‍ ടിക്ടോക്കില്‍ ഇല്ലാത്ത പല ഫീച്ചറുകളും കൊടുക്കണമെന്ന് കമ്പനി തീരുമാനിച്ചിരുന്നു. 30 സെക്കന്‍ഡ് ലൈവ് വിഡിയോയാണ് ഇപ്പോള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നത്. ഇത് ഉടനെ തന്നെ 45 സെക്കന്‍ഡ് ആകും. 5 മിനിറ്റ് വിഡിയോ വരെ അപ്ലോഡ് ചെയ്യാന്‍ ഓപ്ഷനുണ്ട്. എന്നാല്‍ പ്രമോഷനല്‍ വിഡിയോ ക്ലിപ്പുകള്‍ അധികം വരുന്നതിനാല്‍ അതിന് ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. പ്രമോഷനല്‍ വിഡിയോകളുടെ സമയം 1 മിനിറ്റ് ആയി ചുരുക്കി. മറ്റ് വിഡിയോകള്‍ 5 മിനിറ്റ് വരെ അപ്ലോഡ് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ക്യൂ ടോക്കില്‍ ഇഷ്ടപ്പെട്ട വിഡിയോകള്‍ ലൈക്ക് ചെയ്യുന്നതിനുയ് പുറമേ ബബിളുകള്‍ അയക്കാന്‍ ഓപ്ഷനുണ്ട്. റേറ്റിങ് പോലുള്ള സംവിധാനമാണിത്. മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള മാര്‍ഗം കൂടിയാണിത്. അടുത്ത അപ്‌ഡേഷനുകളില്‍ 360 ഡിഗ്രി ക്യാമറ ഫീച്ചര്‍, ഓഗ്മെന്റ് റിയാലിറ്റി, അള്‍ട്ര വൈഡ്, ടൈം ലാപ്‌സ് തുടങ്ങിയ ഫീച്ചറുകള്‍ വരും.
പ്രമുഖ സംവിധായകന്‍ ഗിരീഷ് കോന്നിയാണ് സ്റ്റുഡിയോ90 ഇനവേഷന്റെ ക്രിയേറ്റീവ് ഹെഡ്. ആപ് ഡിസൈന്‍ ഉള്‍പ്പെടെയുള്ള ക്രിയേറ്റീവ് കാര്യങ്ങളെല്ലാം നോക്കുന്നത് ശ്രീകുമാര്‍ കോന്നി തന്നെയാണ് ക്യൂഡോക്കിന്റെ പ്രോഗ്രാം ഹെഡ്. ഒരുമാസത്തിലുള്ളില്‍ ഏതാണ്ട് അരലക്ഷത്തിന് മുകളില്‍ ഡൗണ്‍ലോഡുകളാണ് ആപിന് ലഭിച്ചിരിക്കുന്നത്