ഐപിഎല്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ യുഎഇയില്‍

ലോകത്തെ മുഴുവന്‍ ഭീതിയിലാഴിത്തിയ കോവിഡ് 19 മഹാമാരിക്കിടെ ഐപിഎല്‍ മല്‍സരങ്ങള്‍ നാളെ യുഎഇയില്‍ ആരംഭിക്കും .നാളെ വൈകിട്ട് യുഎഇ സമയം ആറിന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മല്‍സരം നടക്കും.

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ആദ്യം ഏറ്റുമുട്ടുക. കോവിഡ് 19ആയതിനാല്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയര്‍ ലീഡേഴ്‌സോ ഇത്തവണ ഉണ്ടാകില്ല.

മത്സരങ്ങള്‍ കാണാന്‍ കാണികള്‍ക്കും സ്റ്റഡിയത്തില്‍ പ്രവേശനമുണ്ടാകില്ല.ദുബായ്, ഷാര്‍ജ, അബുദാബി ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലായാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.നാളെആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടം നവംബര്‍ 8 നായിരിക്കും നടക്കുക.