പ്രിയ വാരിയരുടെ ശ്രീദേവി ബംഗ്ലാവ് ട്രെയിലര്‍ പുറത്ത്

മലയാളിതാരമായ പ്രിയ വാരിയരുടെ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയിലര്‍ പുറത്ത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. ആറാത് എന്റര്‍ടെയ്‌ന്മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രിയ ബോളിവുഡ് നായികയായാണ് ചിത്രത്തില്‍ വേഷമിടുന്നത്. അര്‍ബാസ് ഖാന്‍,പ്രിയാന്‍ഷു ചാറ്റര്‍ജി, അസീം അലിഖാന്‍, മുകേഷ് റിഷി എന്നിവരും വേഷമിടുന്നുണ്ട്.

പ്രിയവാര്യര്‍ അതീവ ഗ്ലാമറസായിട്ടാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ശ്രീദേവി ബംഗ്ലാവ് ഒരു സസ്പെന്‍സ് ത്രില്ലറാണ്.