ആ വാര്‍ത്ത വിശ്വസിക്കരുത്; വ്യാജവാര്‍ത്തയോട് പ്രതികരിച്ച് മേഘ്‌ന രാജ്

വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മേഘ്‌നരാജ്. തന്റെ പേരില്‍ പ്രചരിക്കുന്നതായ വ്യാജ യുട്യൂബ് വീഡിയോകള്‍ക്കെതിരെയാണ് മേഘ്‌നയുടെ പ്രതികരണം.

മേഘ്‌നരാജ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ചിരു പുനര്‍ജനിച്ചുവെന്നും പറഞ്ഞ് പുറത്തിറക്കിയ യുട്യൂബ് വീഡിയോയ്‌ക്കെതിരെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പുറത്ത് വിട്ടത്.

‘ നിങ്ങളോട് സംസാരിച്ചിട്ട് ഒരുപാട് നാളായി. ഞാന്‍ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ നിങ്ങള്‍ ശ്രദ്ധിക്കാന്‍ പാടില്ല. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കുമെന്ന് .’ മേഘ്‌ന കുറിച്ചു.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ് മേഘ്‌നരാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ല്‍ ലാണ് ഇരുവരും വിവാഹിതരായത്. ചിരഞ്ജീവിയുടെ മരണ സമയത്ത് മേഘ്‌നരാജ് ഗര്‍ഭിണിയായിരുന്നു.

View this post on Instagram

Youtube videos 🙏🏻

A post shared by Meghana Raj Sarja (@megsraj) on