മകനെ താലോലിച്ച് ടൊവിനോ തോമസ്, ചിത്രം വൈറല്‍

മകൻ തഹാനെ താലോലിച്ച് ടൊവിനോ തോമസ്.മകനോടൊപ്പം ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരം. തഹാനെയും കൈയിലേന്തി താലോലിക്കുന്ന ചിത്രമാണ് ടൊവിനോ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെയാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയക്കും തഹാൻ പിറന്നത്. ഡാഡ് ലൈഫ് എന്ന ഹാഷ് ടാഗോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇസ എന്ന മകൾ കൂടിയുണ്ട് ടൊവിനോയ്ക്ക്.

View this post on Instagram

❤️#dadlife

A post shared by Tovino Thomas (@tovinothomas) on