കീര്‍ത്തി സുരേഷ് നായികയാവുന്ന മിസ് ഇന്ത്യയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയാകുന്ന മിസ് ഇന്ത്യ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രം നവംബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യും.നവാഗതനായ നരേന്ദ്രനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തന്റെ മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തില്‍ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത മനസ എന്ന പെണ്‍കുട്ടി യുഎസ്സില്‍ ചായ ബിസിനസ് തുടങ്ങുന്ന കഥയാണ് ചിത്രം പറയുന്നത്. രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നാദിയ, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു എന്നിവരും അഭിനയിക്കുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേഷ് എസ് കൊനേരു നിര്‍മിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്.തമിഴ്, മലയാളം ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്.