സൂര്യ ചിത്രം ‘സുരരൈ പോട്രു’ ട്രെയ്‌ലര്‍ പുറത്ത്

സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. ചിത്രത്തിന്റെ ട്രെയ്ലര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.

മുഴുനീളെ ആക്ഷനും ആകാംഷയും നിറഞ്ഞതാണ് ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ പ്രമേയം.

സുധ കൊങ്കരെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ്, ഉറുവശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.