ഗ്രേസ് ആന്റണി നിവിന്‍ പോളിയുടെ നായികയാവുന്നു

ഗ്രേസ് ആന്റണി നിവിന്‍ പോളിയുടെ നായികയാവുന്നു. ‘കനകം കാമിനി കലഹ’ത്തിലാണ് ഗ്രേസ് ആന്റണി നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്.

രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം എന്ന സിനിമ ഒരുങ്ങുന്നത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ന് ശേഷം ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം.

നിവിന്റെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം.