ആസിഫ്അലി ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി

നീണ്ട 22 വർഷത്തിന് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന ‘കൊത്ത്’ സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആദ്യ ഷെഡ്യൂൾ പൂർത്തികരിച്ചത്. ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ടെക്നീഷ്യൻമാർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും രഞ്ജിത്ത് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു

”നായാട്ടിന് ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി ചെയ്യുന്ന ‘കൊത്ത്’ സിബി മലയിൽ ആണ് സംവിധാനം, ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. കൃത്യമായ കോവിഡ് നടപടി ക്രമങ്ങൾ പാലിച്ചായിരുന്നു ഷൂട്ടിംഗിന്റെ ആദ്യം മുതൽ അവസാനം വരെ നീങ്ങിയത് . ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ടെക്നീഷ്യൻ മാർക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചു..” എന്നാണ് രഞ്ജിത്ത് ഫെയ്സ്ബുക്കിൽ കുറിച്ചത്

ആസിഫ്അലിയാണ് ചിത്രത്തിലെ നായകൻ,നായിക നിഖില വിമൽ.സുരേഷ് കൃഷ്ണ, റോഷൻ മാത്യു, രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ