കിടിലൻ മേക്കോവറിൽ സംയുക്ത മേനോൻ;’എരിഡ’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വികെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് എരിഡ. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എരിഡയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കിടിലൻ മേക്കോവറിലാണ് സംയുക്ത മേനോൻ ചിത്രത്തിൽ എത്തുന്നത്.ഗ്രീക്ക് പദമാണ് ‘എരിഡ’. എരിഡ യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ്

ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, നാസ്സർ,കിഷോർ, ഹരീഷ് രാജ് എന്നിവരും ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈ ചിത്രം നിർമ്മിക്കുന്നത് അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, അരോമ ബാബു എന്നിവർ ചേർന്നാണ്.