ആദില്‍ ഹുസൈന്‍ ചിത്രത്തില്‍ നിമിഷ സജയനും ലെനയും

നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തില്‍ ബോളിവുഡ് താരം ആദില്‍ ഹുസൈനും ബ്രിട്ടീഷ് താരം അന്റോണിയോ അകീലുവിനൊപ്പം മലയാളി താരങ്ങളായ നിമിഷ സജയനും ലെനയും പ്രധാന വേഷത്തിലെത്തുന്നു

”ഈ ക്രൂവിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കാനാവില്ല” എന്നാണ് നിമിഷ സജയന്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. യുകെയില്‍ അനധികൃതമായി കുടിയേറി കാണാതായ മകളെ തേടുന്ന പിതാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ആദില്‍ ഹുസൈന്റെ മകളായി നിമിഷയും രണ്ടാം ഭാര്യ ആയി ലെനയും വേഷമിടുന്നു.

അന്റോണിയോ അകീല്‍ അഫ്ഗാനിസ്ഥാന്‍ അഭ്യാര്‍ത്ഥി ആയാണ് അഭിനയിക്കുക. സംവിധായകന്‍ നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.