പുത്തന്‍ ലുക്ക് പങ്കുവെച്ച് നിത്യമേനോന്‍

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടിയാണ് നിത്യമേനോന്‍. ചുരുളന്‍മുടിയും മനോഹരമായ പുഞ്ചിരിയും കൊണ്ട് എല്ലാവരുടെയും മനസ്സില്‍ കയറാറുണ്ട്.

നിത്യ മേനോന്‍ ഇപ്പോഴിതാ, ഷോര്‍ട്ട് ഹെയര്‍ ലുക്കിലെത്തിയിരിക്കുകയാണ്.തൂവെള്ള വസ്ത്രമണിഞ്ഞ് ക്യൂട്ട് ലു
ക്കിലാണ് നിത്യ. ”തന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയുണ്ടെന്ന്” എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒന്നിലധികം ഭാഷകളില്‍ ഒരുങ്ങുന്ന ഗമനം എന്ന സിനിമയിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ‘ഗമനം’ ഒരുങ്ങുന്നത്.