അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബ്’ ഇനി ‘ലക്ഷ്മി’

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി.ഹിന്ദു സംഘടനയായ കര്‍ണികാ സേന കഴിഞ്ഞ ദിവസം നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായാണ് സിനിമയുടെ പേര് മാറ്റിയത്.

ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മിയെ അവഹേളിക്കുന്നതാണ് എന്നാണ് കര്‍ണികാസേനയുടെ പരാതി.വിവാദത്തെ തുടര്‍ന്ന് സിനിമയുടെ പേര് ലക്ഷ്മി എന്ന് മാത്രമാക്കി ചുരുക്കിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ദീപാവലിയ്ക്ക് ചിത്രം റിലീസുചെയ്യും. രാഘവ ലോറെന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് ചിത്രം കഞ്ചനയുടെ ഹിന്ദി റീ മേക് ആണ്