ചലച്ചിത്രതാരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

ചലച്ചിത്രതാരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ ഗൗതം കിച്ച്‌ലുവമാണ് വരന്‍.ചുവപ്പ് ലഹങ്കയിലാണ് കാജല്‍ വധുവായി അണിഞ്ഞൊരുങ്ങിയത്.

ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വാവാഹചടങ്ങില്‍ പങ്കെടുത്തത്.മുംബൈയിലെ ഒരു സ്റ്റാര്‍ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

പിങ്ക് നിറത്തിലുള്ള വേദിയിലാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും വിവാഹിതരായത്.ബാച്ചിലറേറ്റ് പാര്‍ട്ടി, മെഹന്ദി, ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ കാജല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.