സൂര്യ നായകനായ സുരാരെ പോട്രു മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സൂര്യയുടെ നെടുമാരന്‍ എന്ന കഥാപാത്രത്തിനൊപ്പം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് അപര്‍ണ ബാലമുരളിയുടെ ബൊമ്മിയും.
അപര്‍ണയുടെ ആദ്യ തമിഴ് ചിത്രമാണ് സുരാരെ പോട്രു.ബൊമ്മിയെ സ്വീകരിച്ചതിന് ആരാധകരോട് നന്ദി പറയുകയാണ് അപര്‍ണ ബാലമുരളി. സൂരരൈ പോട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി എന്ന് അപര്‍ണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സുരാരെ പോട്രു ഒരുക്കിയിരിക്കുന്നത്.