ഇസക്കുട്ടനെ എടുത്ത് നയന്‍താര, ചാക്കോച്ചനും പ്രിയക്കു മൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

നയന്‍താരയെ കാണാന്‍ നിഴല്‍ സെറ്റിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തി.ചിത്രത്തില്‍ നായകനായ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കാണ് നയന്‍താരയെ കാണാന്‍ ‘അമ്മ പ്രിയക്കൊപ്പം എത്തിയത്.

ഇസക്കുട്ടനെ എടുത്ത് നയന്‍താര കുഞ്ചാക്കോ ബോബനും പ്രിയക്കുമൊപ്പമുള്ള ചിത്രം നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് നിഴല്‍.സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തില്‍ തീവണ്ടി സംവിധായകന്‍ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.