‘ഉറക്ക പിച്ചില്‍ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്’;ശരണ്യ മോഹന്‍

മലയാളികളുടെ പ്രിയതാരമാണ് ശരണ്യ മോഹൻ.അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ്കാട്ടുന്നതാരം.തെന്നിന്ത്യയുടെ പ്രിയനായികയായി മാറിയ ശരണ്യ വിവാഹശേഷം അഭിനയ ലോകത്തോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലും നൃത്തവേദികളിലുമെല്ലാം സജീവമാണ്.

ഇപ്പോഴിതാ, മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി.ചിത്രത്തിന് രസകരമായ ക്യാപ്ഷനും നൽകിയിട്ടുണ്ട് താരം ”ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്.ദ്രാവിഡ്. ജെപിഗ് ഋഉകഠ : ബൈ ദി ബൈ ഉറക്ക പിച്ചിൽ ആയിരുന്നത് എന്റെ പാവം കെട്ട്യോൻ ആയിരുന്നു!” എന്നായിരുന്നു ആ ക്യാപ്ഷൻ.

നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്.ഡോക്ടർ അരവിന്ദാണ് ശരണ്യയുടെ ഭർത്താവ്.അനന്തപദ്മനാഭൻ അന്നപൂർണ്ണ എന്നിങ്ങനെ രണ്ടു മക്കളാണ് ശരണ്യക്ക്