‘വൂൾഫ്’ അർജുൻ അശോകൻ സംയുക്ത മേനോൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

അർജുൻ അശോകൻ നായകനാകുന്ന’വൂൾഫ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, ഇർഷാദ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് ചിത്രം നിർമ്മിക്കുന്നത്. ജി.ആർ. ഇന്ദുഗോപനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ഒക്ടോബറിലാണ് വൂൾഫിന്റെ ചിത്രീകരണം ആരംഭിച്ചത്.