കീര്‍ത്തി സുരേഷിന് കൈനിറയെ സിനിമകളാണ്.അന്യഭാഷയിലാണ് കീര്‍ത്തി സുരേഷിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് ഇപ്പോള്‍ രംഗ് ദേയുടെ ഷൂട്ടിംഗിനായി ദുബായിലാണ് കീര്‍ത്തി സുരേഷ്
ഷൂട്ടിംഗിനിടയില്‍, കീര്‍ത്തി ദുബായിലെ സ്ഥലങ്ങള്‍ കാണുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ, കളര്‍ഫുള്‍ ഡേയ്സ് എന്ന കുറിപ്പിനൊപ്പം ദുബായില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് കീര്‍ത്തി സുരേഷ്
തമിഴ് ത്രില്ലറായ ‘പെന്‍ഗ്വിനിലും ‘ തെലുങ്ക് ചിത്രമായ മിസ് ഇന്ത്യയിലുമാണ് അവസാനമായി കീര്‍ത്തി നായികയായത്. മഹാനടിയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും കീര്‍ത്തി സുരേഷിന് ലഭിച്ചിട്ടുണ്ട്