സിജു വില്‍സന്‍ നായകനാകുന്ന ‘ഇന്നു മുതല്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

സിജു വില്‍സന്‍ നായകനാകുന്ന ‘ഇന്നു മുതല്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.

‘ഇന്‍സ്പെയര്‍ഡ് ബൈ ട്രൂ ലൈസ്’ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ടീസര്‍ ഏറെ കൗതുകം നിറഞ്ഞതാണ്.ദൈവത്തിന് കൈക്കൂലി കൊടുത്ത ഒരാളും അവധിയെടുത്ത ദൈവവും എന്ന വാചകങ്ങളോട് കൂടി വന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

സ്മൃതി സുഗതന്‍ ആണ് സിജു വില്‍സന്റെ നായികയായി എത്തുന്നത്.ഇന്ദ്രന്‍സ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് എന്ന ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ഇന്നു മുതല്‍ നിര്‍മിച്ചിരിക്കുന്നത്.വിമല്‍ കുമാര്‍ കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു.