ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

”ഞങ്ങളുടെ പ്രൊഡക്ഷൻ നമ്പർ 4, റാപ്പ്-അപ്പ് ചെയ്തതിന്റെ ആവേശത്തിലാണ് വേഫെയറർ ഫിലിംസിലെ എല്ലാവരും. മഹാമാരിയുടെ ഈ സമയത്ത് ഞങ്ങളെ ഒരു മികച്ച ടീം പിന്തുണച്ചിരുന്നു, അവർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ നന്ദിയുള്ളവരായിരിക്കും” എന്ന് ദുൽഖർ കുറിച്ചു.

പ്രശോഭ് വിജയൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ, ധ്രുവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിർമ്മിക്കുന്ന ചിത്രമാണിത്. ഷൂട്ടിംഗ് പൂർത്തിയായ വിവരം ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.