ഫോറൻസിക് ബോളിവുഡിലേക്ക്;നായകൻ വിക്രാന്ത് മാസെ

ക്രൈം ത്രില്ലർ ചിത്രമായിരുന്നു ഫോറൻസിക് ബോളിവുഡിലേക്ക്. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രമായിരുന്നു ഫോറൻസിക്.ബോളിവുഡിൽ ടൊവിനോയുടെ വേഷം ചെയ്യുന്നത് വിക്രാന്ത് മാസെയാണ്.

ക്രൈം ത്രില്ലർ സിനിമകൾ മലയാളത്തിൽ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ ഫോറൻസിക്കിന്റെ പ്രാധാന്യം വ്യക്തമായി കാണിച്ച സിനിമയാണ് ഫോറൻസിക്. കൊവിഡിന് മുമ്പ് കേരളത്തിൽ തീയറ്ററിലെത്തിയ സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. മറ്റ് താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന് പുറത്ത് വിട്ടിട്ടില്ല.

മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ചിത്രം നിർമ്മിക്കുന്നത്. മിനിസ്‌ക്രീനിൽ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദിൽ ധഡ്കനേ ദോ, ഹാൽഫ് ഗേൾഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്‌