ശരത്ത് അപ്പാനി നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘മിയാ കുല്‍പ്പാ’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് മിയാ കുല്‍പ്പാ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്.

‘നവാസ് അലി സംവിധാനം ചെയ്ത് എഎംഎ ഗ്രൂപ്പിന്റെ ബാനറില്‍ ഷരീഫ് നിര്‍മ്മിച്ച മിയാ കുല്‍പ്പാക്കും ശരത്ത് അപ്പാനിക്കും സംഘത്തിനും എല്ലാവിധ ആശംസകളും. ഒരു നല്ല ത്രില്ലര്‍ കാണാന്‍ ആഗ്രഹിക്കുന്നു, ആശംസകള്‍’- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

‘മിയാ കുല്‍പ്പാ’യില്‍ ശരത് അപ്പാനിയും ടീന സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് അഹമ്മദാണ് ഛായാഗ്രാഹകന്‍. ജോവിന്‍ ജോണാണ് എഡിറ്റര്‍. രാകേഷ് കേശവന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.