മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു

മലയാളത്തിന്റെ പ്രിയ നായകന്‍ മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു.മുമ്പ് ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം തന്നെ മികച്ച അഭിപ്രായവും വിജയവും നേടിയിരുന്നു.

തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ലെസിയും മോഹന്‍ലാലും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍. ഇപ്പോഴിതാ ആടുജീവിതത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. കാന്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജു മല്ലിയത്ത് തന്നെയാണ് ചിത്രത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.