തിരുവനന്തപുരം: 25-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാലിടങ്ങളിലായാണ് ഇത്തവണ ചലച്ചിത്രമേള നടത്തുന്നത്.
ഫെബ്രുവരി 10-ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെ മേള നടക്കും. തലശ്ശേരിയില്‍ മേള ഫെബ്രുവരി 23 മുതല്‍ 27 വരെയാകും. പാലക്കാട്ട് മാര്‍ച്ച് 1 മുതല്‍ അഞ്ച് വരെയും മേള നടക്കും.
ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറച്ചു. ഡെലിഗേറ്റുകള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. സാധാരണ ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്.
മേളയില്‍ വിദേശപ്രതിനിധികള്‍ ഇത്തവണ നേരിട്ട് പങ്കെടുക്കില്ല. പകരം, ഓണ്‍ലൈന്‍ വഴിയാകും സംവാദങ്ങളെല്ലാം നടക്കുക..ഒരു ദിവസം നാല് സിനിമകളാകും ഒരു തീയറ്റററില്‍ പ്രദര്‍ശിപ്പിക്കുക. ഓരോ ഷോയ്ക്കും കൊവിഡ് നെഗറ്റീവ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ.