ഫൈസര്‍ വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി

ജനീവ: ഫൈസര്‍-ബയോണ്‍ടെക് നിര്‍മിച്ച കോവിഡ് 19 വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കി. സംഘടന സാധുത നല്‍കുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസറിന്റേത്. ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു.

കോവിഡ്19 വാക്‌സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് സംഘടന അടിയന്തരമായി സാധുത നല്‍കിയത്. വാക്‌സിന് സാധുത നല്‍കാന്‍ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് പാലിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.