‘തീർപ്പി’നായി് പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു

മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ ഒരുങ്ങുന്നു. ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് താരങ്ങൾ.

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.’വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ എന്ന ക്യാപ്ഷനൊപ്പമാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഇഷ തൽവാർ, ഹന്ന റെജി കോശി, വിജയ് ബാബു, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.