‘തന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.തന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ദാദ നന്ദിയറിയിച്ചു.

”ആശുപത്രിയില്‍ എന്നെ പരിചരിച്ച ഡോക്ടര്‍മാരോടുള്ള നന്ദി ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. എത്രയും പെട്ടന്ന് പറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’-ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസമായി കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൗരവ് ഗാംഗുലി.