വിരാട് കോലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ്;സന്തോഷം പങ്കുവച്ച് കോലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വച്ച് കോലി ഇന്ത്യയിലേക്ക് മടങ്ങി വന്നിരുന്നു.

‘ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്’ കോലി ട്വിറ്ററില്‍ കുറിച്ചു.