തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ‘ഗോഡ്സെ’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറയ്ക്കുന്നതായി ഐശ്വര്യ ലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ‘ഗോഡ്സെ’യില്‍ സത്യദേവാണ് നായകന്‍.

ഐശ്വര്യ ലക്ഷ്മിക്ക് ഹൃദ്യമായ സ്വാഗതമാണ് നടന്‍ സത്യദേവ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നല്‍കിയത്. ‘നിങ്ങളുടെ തെലുങ്ക് ചലച്ചിത്രമേഖലയിലെ വിജയകരമായ യാത്രയുടെ തുടക്കമാണിതെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നാണ് സത്യദേവ് കുറിക്കുന്നത്.

സി കെ കല്യാണ്‍, സി കെ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്.മോഡലായി കരിയര്‍ ആരംഭിച്ച ഐശ്വര്യ ലക്ഷ്മി 2017ല്‍ റിലീസ് ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.