‘അന്‍വി’യുടെ പുതിയ ചിത്രവുമായി അര്‍ജുന്‍ അശോകന്‍

മലയാളി പ്രേക്ഷകരുടെപ്രിയതാരമാണ് അര്‍ജുന്‍ അശോകന്‍. നായകനായും സഹതാരമായുമൊക്കെ താരപുത്രനായ അര്‍ജുന്‍ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു അര്‍ജുന് മകള്‍ പിറന്നത്.

അന്‍വി എന്നാണ് മകളുടെ പേര്. ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അര്‍ജുന്റെ പുതിയ കുടുംബ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. അന്‍വിയുടെ അപ്പൂപ്പന്‍ ഹരിശ്രീ അശോകനും അമ്മൂമ്മ പ്രീത അശോകനും ചിത്രത്തിലുണ്ട്.പ്രീത അശോകന്റെ കൈകളിലാണ് അന്‍വി. എന്നാല്‍ അന്‍വിയുടെ നോട്ടം അപ്പൂപ്പനായ ഹരിശ്രീ അശോകനിലാണ്.

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.