മഞ്ജു വാര്യരുടെ ഹൊറര്‍ ത്രില്ലര്‍ ‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയേറ്ററുകളിലേക്ക്

മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരിയില്‍ ചിത്രം റീലിസിന് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.ഒരു ഹൊറര്‍ ത്രില്ലര്‍ ആണ് ചിത്രം. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിസ്‌ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക് പറ്റിയിരുന്നു.