മരട് ഫ്ലാറ്റ് പൊളിക്കല്‍ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മരട് ‘. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന് ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. ധര്മജന് ബോള്‍ഗാട്ടി, ഷീലു അബ്രഹാം, നൂറില്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 19 നായിരിക്കും ചിത്രം തിയേറ്ററില്‍ എത്തുക.അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
ബൈജു സന്തോഷ്, പ്രേം കുമാര്‍, രഞ്ജി പണിക്കര്‍, ഹരീഷ് കണാരന്, ജയന് ചേര്‍ത്തല, രാജാമണി (സെന്തില്‍), ശ്രീജിത്ത് രവി, കൈലാഷ്, ജയകൃഷ്ണന് പടന്നയില്‍, കൃഷ്ണ, കലാഭവന്‍ ഹനീഫ്, സരയു, അഞ്ജലി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് താരങ്ങള്‍.