കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന മോഹന്‍ കുമാര്‍ ഫാന്‍സ് ടീസര്‍ പുറത്ത്

ജിസ് ജോയ്-കുഞ്ചാക്കോ ബോബന്‍ സഖ്യം ആദ്യമായി ഒരുമിക്കുന്ന മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയുടെ ടീസര്‍ പുറത്ത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയെപ്പറ്റി പറയുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ചിത്രത്തില്‍ ഒരു ഗായകന്റെ റോള്‍ ആണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുക.

കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, സിദ്ധിക്ക്, ശ്രീനിവാസന്‍, അലന്‍സിയര്‍, രമേഷ് പിഷാരടി, ശ്രീനിവാസന്‍ തുടങ്ങി ഒട്ടേറെ താരങ്ങളാണ് സിനിമയില്‍ വേഷമിടുന്നത്. പുതുമുഖ താരം അനാര്‍ക്കലി കുഞ്ചാക്കോ ബോബന്റെ നായികയാവും.