‘ലളിതം സുന്ദര’ത്തിന് പാക്കപ്പ്; സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ പായ്ക്കപ്പായി. മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളൊന്നിനെ അവതരിപ്പിക്കുന്ന നടന്‍ അനു മോഹനാണ് ചിത്രം പായ്ക്കപ്പായ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം എന്ന ഈ ചിത്രം നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവും, ബിജു മേനോനുംവീണ്ടും ഒന്നിക്കന്നു ചിത്രം കൂടിയാണ് ലളിതം സുന്ദരം