നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു; വീണയ്ക്ക് ജന്മദിനാശംസകളുമായി മുഹമ്മദ് റിയാസ്

വിവാഹത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തില്‍ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ആശംസ. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് റിയാസ് കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു. ജന്മദിനാശംസകള്‍.’ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്.