‘കുറച്ച് കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു’വെന്ന് നസ്രിയ

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും കുറച്ചു ദിവസത്തേക്ക് മെസേജുകള്‍ക്ക് ദയവായി പ്രതികരിക്കരുതെന്നും മലയാളികളുടെ പ്രിയ താരം നസ്രിയ നസീം.

‘കുറച്ച് കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലില്‍ നിന്നു വരുന്ന മെസേജുകള്‍ക്ക് ദയവായി പ്രതികരിക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയ എല്ലാവര്‍ക്കും നന്ദി. ‘ നസ്രിയ കുറിച്ചു.