ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് താരവും അവതാരകയുമായ കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത്ത് പി നായര്‍ ആണ് വരന്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് സീസണ് 2വില്‍ മത്സരാര്‍ത്ഥിയായ താരം ഷോയില്‍ വെച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വീട്ടുകാര്‍ ബന്ധത്തിന് എതിരാണെന്നും താരം പറഞ്ഞിരുന്നു. ഡിസംബര്‍ അവസാനത്തോടെയാണ് പ്രണയം സാഫല്യമാകുന്നു എന്ന് എലീന തുറന്നു പറഞ്ഞത്.
ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ് എലീന വിവാഹനിശ്ചയത്തിന് ധരിച്ചത്. കറുപ്പും ഗ്രേ നിറങ്ങളിലുള്ള വേഷത്തിലാണ് രോഹിത്ത് ചടങ്ങിലെത്തിയത്.