വിജയകരമായ എട്ടാം വര്‍ഷത്തിലേക്ക്;പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ ദിലീഷ് പോത്തന്‍

എട്ടാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയസംവിധായകന്‍ ദിലീഷ് പോത്തന്‍. വിജയകരമായി മുന്നേറുന്നു എന്ന കുറിപ്പോടെയാണ് ഭാര്യ ജിംസിയ്ക്ക് ഒപ്പമുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.2012 ലായിരുന്നു ഇരുവരുടെയും വിവാഹം. ആഞ്ചലീന, എല്‍ബിന്‍ എന്നിവരാണ് ദിലീഷ്- ജിംസി ദമ്പതികളുടെ മക്കള്‍.

2016-ല്‍ മഹേഷിന്റെ പ്രതികാരംഎന്ന ചിത്രത്തിലൂടെ സംവിധായകനായി. 216തൊണ്ടിമുതലും ദൃക്‌സാക്ഷിയുംആയിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. രണ്ടു ചിത്രങ്ങളും അതാതു വര്‍ഷങ്ങളില്‍ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌ക്കാരങ്ങള്‍ തുടര്‍ച്ചയായി നേടിയതോടെ അപൂര്‍വ്വമായൊരു നേട്ടത്തിനും ദിലീഷ് അര്‍ഹനായി.

തിരക്കഥാകൃത്തും സുഹൃത്തുമായ ശ്യാം പുഷ്‌കരനുമൊപ്പം ചേര്‍ന്ന് വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോഎന്ന പേരില്‍ ഒരു ചലച്ചിത്രനിര്‍മ്മാണ കമ്പനിയും ദിലീഷ് പോത്തന്‍ ആരംഭിച്ചു. ഇവരുടെ ബാനറില്‍ നിര്‍മ്മിച്ച ആദ്യപടമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്