ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’; സംവിധായകന് ആരാധകന്‍ അയച്ച് കത്ത് വൈറലാവുന്നു

ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സംവിധായകന്‍ ജിയോ ബേബിക്ക് എഴുതിയ കത്തെന്ന രീതിയിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഈ സിനിമയില്‍ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’ എന്ന ചോദ്യം താന്‍ നേരിട്ടെന്നും അതിനെ കുറിച്ച് അറിയണം എന്നുമാണ് അഖില്‍ കരീം എന്ന ആരാധകന്‍ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

വൈറലായി കുറിപ്പ്

പ്രിയപ്പെട്ട Jeo Baby ചേട്ടന്..
The Great Indian Kitchen Movie കണ്ടു ഒരു രക്ഷയും ഇല്ല.. ജാതി മത ഭേദമന്യേ എല്ലാ വീട്ടിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന മാറ്റം വരേണ്ട ഒരു കാര്യം തന്നെയാണ് ചിത്രത്തിലൂടെ പറഞ്ഞത്.. അധികം ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ പറയേണ്ട കാര്യങ്ങൾ പറഞ്ഞു. എവിടെയൊക്കെയോ Suraj Venjaramoodu ചേട്ടനിൽ ഞാൻ എന്ന മകനെ കണ്ടു.. അഭിമാനത്തോടെ അല്ലാ കുറ്റബോധത്തോടെയാണ് എന്നെ ഞാൻ കണ്ടത്.ഈ സിനിമ കണ്ടു ഒരാൾ എങ്കിലും മാറി ചിന്തിച്ചാൽ അത് നിങ്ങടെ മാത്രം വിജയമാണ് ജിയോ ചേട്ടാ ❤️❤️.
ഇനി എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്..എന്റെ ചേച്ചി ഈ സിനിമ കണ്ടിട്ട് എന്നോട് ചോദിച്ചതാണ് “ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ.. കാരണം നായികയും നായകന്നുമല്ലേ….” ഇത് കേട്ടപ്പോൾ ഞാനും ചിന്തിച്ചു.. ശെരിയാണല്ലോ.. കഥാപാത്രത്തിന്റെ പ്രകടനം വെച്ചാണ് കാശ് കൊടുക്കുന്നതെങ്കിൽ പോലും നായികയായി അഭിനയിച്ച Nimisha Sajayanനു തന്നെയാണ് കൂടുതൽ ശമ്പളം കൊടുക്കേണ്ടത്.. നിങ്ങൾ എത്ര കൊടുത്തു എന്നുള്ളത് ഒരു വിഷയമല്ല… നിങ്ങൾ കൊടുത്തത് തുല്യമായിട്ടാണോ എന്ന് മാത്രം അറിഞ്ഞ മതി..
ഇതിനുള്ള മറുപടി ലഭിക്കുമെന്ന പേരിൽ ഈ കത്ത് ചുരുക്കുന്നു..
എന്ന് കുഞ്ഞു ദൈവവം കണ്ട് നിങ്ങളുടെ ആരാധകനായ,
Akhil kareem