‘പ്രകാശന്‍ പറക്കട്ടെ ‘ ചിത്രീകരണം തുടങ്ങി

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്,ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജുകുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘ പ്രകാശന്‍ പറക്കട്ടെ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് തിരുവമ്പാടിയില്‍ ആരംഭിച്ചു.

ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.

നേരത്തെ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി അണിയറപ്രവര്‍ത്തകര്‍ കാസ്റ്റിംഗ് കാള്‍ വിളിച്ചിരുന്നു. ‘നിങ്ങള്‍ പറക്കാന്‍ തയ്യാറാണോ’ എന്ന തലകെട്ടോടെയാണ് അണിയറപ്രവത്തകര്‍ കാസ്റ്റിംഗ് കാള്‍ വിളിച്ചത്.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍,