സീരിയല്‍ നടി അമൃത വിവാഹിതയായി. നാവികസേനാ ഉദ്യോഗസ്ഥന് പ്രശാന്ത് കുമാര്‍ ആണ് വരന്. ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഒരിടവേളയ്ക്കുശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചത്തിയ ‘കാര്‍ത്തികദീപം’ എന്ന പരമ്പര ശ്രദ്ധ നേടുന്നതിനിടെയാണ് അമൃതയുടെ വിവാഹം.
വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. ചുവന്ന കസവ് സാരിയിലാണ് ചിത്രത്തില്‍ അമൃത. സ്വര്‍ണ നിറത്തിലുള്ള കുര്‍ത്തയാണ് വരന്റെ വേഷം. വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്ന് സീരിയല്‍ രംഗത്തെ പ്രമുഖരും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
വിവാഹിതയാവാന്‍ തീരുമാനിച്ച വിവരം അമൃത നേരത്തേ ആരാധകരുമായി പങ്കുവച്ചിരുന്നു. സേവ് ദി ഡേറ്റ് വീഡിയോയും താരം പങ്കുവച്ചിരുന്നു. ‘ഓട്ടോഗ്രാഫ്’, ‘പട്ടുസാരി’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെയാണ് അമൃത ശ്രദ്ധേയയായത്.