ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ തീര്‍ത്ത അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. സിനിമയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായി അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയതിനു ശേഷം മലയാളി നേരെ പോയത് ഗൂഗിളിലേക്കാണ്.
സിനിമയിലെ ഒരു രംഗത്ത് സെക്സിനെക്കുറിച്ച് പറയുമ്പോള്‍ ‘കുറച്ച് ഫോര്‍പ്ലേ കൂടി ഉണ്ടായിരുന്നേല്‍ നന്നായിരുന്നു’ എന്ന് നിമിഷ സജയന് അവതരിപ്പിക്കുന്ന കഥാപാത്രം പറയുമ്പോള്‍ ‘ഇതിനെക്കുറിച്ചൊക്കെ അറിയാമല്ലേ’ – എന്നായിരുന്നു മറുചോദ്യം. ഏതായാലും ഫോര്‍പ്ലേയെക്കുറിച്ചുള്ള ഈ സംഭാഷണം ഇപ്പോള്‍ മലയാളികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.സാധാരണക്കാരായ മലയാളികള്‍ അധികം കേട്ടിരിക്കാന്‍ ഇടയില്ലാത്ത ഒരു ബെഡ്റൂം വാക്കാണ് ‘ഫോര്‍പ്ലേ ‘. എന്നാല്‍, ഈ വാക്കിന്റെ അര്‍ത്ഥം പലര്‍ക്കും പിടികിട്ടിയില്ല. അവരെല്ലാവരും നേരെ ഗൂഗിളിലേക്ക് ചെന്ന് മലയാളത്തില്‍ തന്നെ ഈ വാക്കിന്റെ അര്‍ത്ഥം പറഞ്ഞു തരാന്‍ ആവശ്യപ്പെടുകയായിരുന്നു
ഗൂഗിള്‍ സെര്‍ച്ചിന്റെ കണക്കുപ്രകാരം മലയാളികളാണ് ഈ വാക്കിന്റെ അര്‍ത്ഥം കൂടുതലായി തിരയുന്നത്. അതെ സമയം സെക്സ് ചെയ്യുമ്പോള്‍ ഫോര്‍പ്ലേയുടെ പ്രസക്തിയെക്കുറിച്ചും അത് സ്ത്രീകള്‍ക്ക് എത്രമാണ് ആവശ്യമാണ് എന്നും് ബോധ്യപ്പെടുത്തുന്ന കുറിപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപമാകമായി പങ്കുവെക്കുന്നുണ്ട്.ജനുവരി പതിനഞ്ചിന് ആയിരുന്നു ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് റിലീസ് ചെയ്തത്.