പാര്‍വതി തിരുവോത്ത്, ബിജു മേനോന്, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ആര്‍ക്കറിയാം എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു. ഒപ്പം ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്ന സിനിമ നിര്‍മിക്കുന്നത് ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്.
മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോനും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.