ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കള. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മികച്ച പശ്ചാത്തല സംഗീതവും ടീസറിന്റെ മാറ്റുകൂട്ടുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്.
യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.