നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാവുന്നു

ബോളിവുഡ് താരം വരുണ്‍ ധവാന്‍ വിവാഹിതനാവുന്നു. ഈ മാസം 24നാണ് വിവാഹം. ഫാഷന്‍ ഡിസൈനറായ നടാഷ ദലാല്‍ ആണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. സ്‌കൂള്‍ കാലം മുതലുള്ള കൂട്ടുകാരിയാണ് നടാഷ. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുണ്‍ തുറന്നു പറഞ്ഞിരുന്നു.

ജനുവരി 24ന് ഹിന്ദു വിവാഹചടങ്ങുകള്‍ക്ക് അനുസരിച്ച് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അലിബാഗില്‍ വെച്ചാണ് വിവാഹം. മെഹന്ദി, ഹല്‍ദി ചടങ്ങുകള്‍ ജനുവരി 22ന് തുടങ്ങും, താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.