ബോളിവുഡ് താരം വരുണ്‍ ധവാന്‍ വിവാഹിതനായി

ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹം കഴിഞ്ഞു. വരുണിന്റെ സ്‌കൂള്‍ കാലം തൊട്ടുള്ള സുഹൃത്ത് നടാഷ ദലാല്‍ ആണ് വധു.മുംബൈ അലിബാഗില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുത്തത്

ബോളിവുഡ് സംവിധായകന്‍ ഡേവിഡ് ധാവന്റെ മകനായ വരുണ്‍ നേരത്തെ തന്നെ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.മുംബൈയിലെ പ്രമുഖ ഫാഷന്‍ ലേബലായ നടാഷ ദലാല്‍ ലേബല്‍ ഉടമയാണ് നടാഷ. രാജേഷ് ദലാല്‍, ഗൗരി ദലാല്‍ എന്നിവരാണ് മാതാപിതാക്കള്‍.