അർജുൻ ടെണ്ടുൽക്കർ ഐ.പി.എല്ലിലേക്ക്

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ഇത്തവണത്തെ ഐ.പി.എൽ താരലേലത്തിന് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. ചെന്നൈയിൽ ഫെബ്രുവരി 18-നാണ് താര ലേലം. ഇടംകൈയൻ പേസറായ അർജുൻ ടെണ്ടുൽക്കറിന്റെ അടിസ്ഥാന വില 20 ലക്ഷമാണ്.

ലേലത്തിനായി ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1097 താരങ്ങളാണ്. ഇതിൽ 814 ഇന്ത്യൻ താരങ്ങളാണുള്ളത്. 283 പേർ വിദേശ താരങ്ങളും. മലയാളി താരം എസ്. ശ്രീശാന്തും ലേലത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.